മനാമ: കോവിഡ് സംബന്ധമായ പരിശോധനകളും വാക്സിനും ഇനി മുതൽ പ്രാഥമീക കേന്ദ്രങ്ങളിൽ മാത്രം. ബഹ്റൈൻ കോവിഡ് പ്രതിരോധ ദേശീയ മെഡിക്കൽ സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബർ നാലുമുതൽ ആണ് ഈ സേവനം ലഭ്യമാവുക. സിത്ര മാളിലെ ഡ്രൈവ് ത്രൂ ടെസ്റ്റിങ് സൗകര്യവും വാക്സിനേഷൻ കേന്ദ്രവും നിർത്തലാക്കിയതിനെത്തുടർന്നാണ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് സംബന്ധമായ എല്ലാ ചികിത്സകളും സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ‘സെഹാതി’ കെട്ടിടത്തിൽ നൽകും. ബഹ്റൈൻ ഇന്റർനാഷനൽ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന താൽക്കാലിക സൗകര്യം അടച്ചുപൂട്ടുമെന്നും ടാസ്ക്ഫോഴ്സ് കൂട്ടിച്ചേർത്തു.