Monday, December 5, 2022
HomeGulfകോവിഡ്​ വാക്സിനുകള്‍ ഇനി ഫാർമസികളിലും ലഭ്യം

കോവിഡ്​ വാക്സിനുകള്‍ ഇനി ഫാർമസികളിലും ലഭ്യം

ദുബൈ: കോവിഡ് വാക്സിനുകൾ ഇനി യു.എ.ഇയിലെ ഫാര്‍മസികള്‍ വഴിയും ലഭ്യമാകും. ​കോവിഡ്​, ഇന്‍ഫ്ലുവന്‍സ പ്രതിരോധ വാക്സിനുകളാണ് ഫാര്മസികളിലെതിക്കുന്നതെന്ന് യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഫാർമസികളിൽ നിന്ന് താമസക്കാര്‍ക്ക്​ വാക്സിനുകൾ വാങ്ങി ഉപയോഗിക്കാൻ സാധിക്കും. എന്നാൽ അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌​ വേണം വാക്സിനുകൾ ഫലപ്രദമായി ഉപയോഗിക്കാനെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കോവിഡ്​, ഇന്‍ഫ്ലുവന്‍സ വാക്സിനുകള്‍ ഒന്നിച്ച്‌ എടുക്കാം. നേരത്തെ, ഒരു വാക്സിന്‍ എടുത്ത്​ രണ്ടാഴ്ച കഴിഞ്ഞാലെ അടുത്ത വാക്സിന്‍ എടുക്കാവൂ എന്ന്​ നിബന്ധനയുണ്ടായിരുന്നു. ഇത്​ ഒഴിവാക്കി. കൂടുതല്‍ ജനങ്ങളിലേക്ക്​ വാക്സിന്‍ എത്തിക്കാനും പ്രതിരോധ ശേഷി ഉറപ്പാക്കാനുമാണ്​ ഫാര്‍മസികള്‍ വഴി വിതരണം നടത്തുന്നത്​.

Most Popular