Wednesday, December 1, 2021
HomeGulfകോവിഡ് പ്രോട്ടോകോൾ ലംഘനം: 184 പേരെ പിടികൂടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം

കോവിഡ് പ്രോട്ടോകോൾ ലംഘനം: 184 പേരെ പിടികൂടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ. ഖത്തറിൽ കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ 184 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 157 പേരാണ് പിടിയിലായത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 22 പേരെയും മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ഡൗണ്‍ ലോഡ് ചെയ്യാത്തതിന് 5 പേരെയുമാണ് പിടികൂടിയത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം. പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറി.

Most Popular