Sunday, May 22, 2022
HomeGulfഖത്തർ മാസ്റ്റേഴ്സ് ചാമ്പ്യൻസ് ലീഗ് 2022 കിരീടം ക്രെസന്റ് പ്രോപ്പർട്ടീസ് എഫ്സി.ക്ക്

ഖത്തർ മാസ്റ്റേഴ്സ് ചാമ്പ്യൻസ് ലീഗ് 2022 കിരീടം ക്രെസന്റ് പ്രോപ്പർട്ടീസ് എഫ്സി.ക്ക്

ദോഹ: ദോഹയിൽ നടന്ന ഖത്തർ മാസ്റ്റേഴ്സ് ചാമ്പ്യൻസ് ലീഗ് 2022 കിരീടം ക്രെസന്റ് പ്രോപ്പർട്ടീസ് എഫ്സി.ക്ക്. ഇന്ത്യൻസ്പോർട്സ് സെന്ററായ ഐ.എസ്.സി യുടെ പ്രമുഖ മെമ്പേഴ്സ് ക്ലബ്ബ് ആയഖത്തർ മാസ്റ്റേഴ്സ് ചാമ്പ്യൻസ് ലീഗിന് ആവേശകരമായ പരിസമാപ്തി. നീണ്ട രണ്ടു മാസത്തെ ലീഗിൽ ശക്തരായ 6 ടീമുകളാണ് മാറ്റുരച്ചത്. വാശിയേറിയ മത്സരങ്ങളിൽ 4 ടീമുകൾ സെമി ഫൈനലിൽ പ്രവേശിക്കുകയും, ശക്തരായ സിഗ്ൻ മേക്സ് എഫ്.സിയും, ക്രസൻ്റ് പ്രൊപ്രർട്ടീസ്എഫ്.സിയും ഫൈനലിൽ ഏറ്റുമുട്ടി.
ഫൈനലിൽ വാശിയേറിയ മത്സരത്തിൽ 1-1 സമനിലയിൽ അവസാനിക്കുകയും, പിന്നീട് പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ ക്രസന്റ് പ്രൊപ്രർട്ടീസ് എഫ്.സി വിജയികളായി.

മുൻ ഖത്തർ ഫുട്ബോൾ താരം ഖലീഫനാസ്സർ അൽ- കുബൈസി, ഡോ:ശ്രീകുമാർ പത്മനാഭൻ, മിബുജോസ് നെറ്റിക്കാടൻ, ബിജുകോഷി, അലി ദോഹ, സലീം കോയിശ്ശേരി,മുനീർ പി എം എന്നിവർ വിജയികൾക്കും, റണ്ണർ – അപ്പിനുമുള്ള ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ ഖത്തർ മാസ്റ്റേഴ്സ് പ്രസിഡന്റ് ബെനിഷ് ജേക്കബ് (ബെൻ) അധ്യക്ഷനായിരുന്നു.

കമറുദ്ധീൻ, ഇംതിയാസ്, സജി ജയിംസ്, തോമസ് മാത്യു ;കുര്യാക്കോസ് നിഷാദ്, ഷാക്കിർ കാസിം, ലയണൽമൻസൂർ, ഹസ്സൻചാലാട്, ഷാജി നിയാസ്, നൗഫൽ എരഞ്ഞോണ,അനീസ് ജോസ്, നിസ്സാം മലപ്പുറം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ബിജു തോമസ് സ്വാഗതവും ജോ.സെക്രട്ടറി മുഷ്താഖ് ഹരീദ് (അജി) നന്ദിയും പറഞ്ഞു.

 

Most Popular