തൃശ്ശൂർ ജില്ലാ സൗഹൃദവേദി ക്രിക്കറ്റ് ടൂർണ്ണമെൻറിന് ആവേശ്വോജ്ജല തുടക്കം. 210 താരങ്ങളെ ഉൾപ്പെടുത്തി സൗഹൃദ വേദിയുടെ 13 സെക്ടറുകളുടേയും , സഹോദര സ്ഥാപനമായ ടാക്ക് ഖത്തറിന്റേയും നടക്കുന്ന ടൂര്ണമെന്റാണിത്. 14 ടീമുകൾ മാറ്റുരക്കുന്ന ഇൻറർ സെക്ടർ ക്രിക്കറ്റ് ടൂർണ്ണമെൻറ്-സീസൺ വണ്ണിന് ഖത്തറിന്റെയും,കേരളത്തിന്റെയും തനിമ വിളിച്ചോതിയ വർണ്ണ ശബളമായ ഘോഷയാത്രയോടെ ദോഹ ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി.
മാർച്ച് 25 മുതൽ 30 വരെ തുടർച്ചയായ ദിവസങ്ങളിൽ നടക്കുന്ന ടൂർണ്ണമെൻറിൻന്റെ ഘോഷയാത്രയും,ഖത്തർ ലോക കപ്പ് 2022 ന് സ്വാഗതമേകിക്കൊണ്ട് ഐക്യദാർഢൃം പ്രകടിപ്പിക്കുന്ന ബലൂണുകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് ഖത്തറിലെ കാലാ ,കായിക, സാമൂഹിക പ്രമുഖനും, ഇന്ത്യൻ സ്പോർട്ട്സ് സെന്റർ അഡ്വൈസറി ബോർഡ് ചെയർമാനും, ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡന്റുമായ ശ്രീ.മുഹമ്മദ് ഈസ ടൂർണമെന്റിന് ഉൽഘാടനo നിർവ്വഹിച്ചു. തുടർന്ന് നടന്ന പൊതുയോഗo ദോഹയിലെ അറിയപ്പെടുന്ന ബിസിനസ് പ്രമുഖനും,വേദി ഉപദേശക സമിതി അംഗവുമായ ശ്രീ.വി.എസ്. നാരായണൻ ഉൽഘാടനംചെയ്തു.വേദി പ്രസിഡണ്ട് ശി.മുഹമ്മദ് മുസ്തഫ അദ്ധ്യക്ഷം വഹിച്ച യോഗത്തിന് ടൂർണ്ണമെൻറ് കോർഡിനേറ്റർ മുഹമ്മദ് റാഫി സ്വാഗതമേകി. വേദി ജനറൽ സെക്രട്ടറി ശ്രീ: ശ്രീനിവാസൻ, ട്രഷറർ ശ്രീ: പ്രമോദ് മൂന്നിനി,TPL ചെയർമാൻ ശ്രീ: മുഹമ്മദ് ഷാഫി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വേദി ഭാരവാഹികളും,കുടുംബാംഗങ്ങളും, കളിക്കാരും,കാണികളും നിറഞ്ഞ സദസ്സിന് വേദി കുടുംബ സുരക്ഷാ പദ്ധതി ചെയർമാൻ ശ്രീ. എ.കെ.നസീർ നന്ദി പ്രകാശിപ്പിച്ചു. ടാക്ക് ഖത്തറും, ഗുരുവായൂർ സെക്ടറും തമ്മിലുള്ള ആദ്യ മത്സരത്തോടെ 6 ദിവസം നീണ്ടു നിൽക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തിന് ആവേശ്വോജ്ജലമായ തുടക്കം കുറിച്ചതായി ടൂർണ്ണമെൻറ് കമ്മിറ്റി അറിയിച്ചു.