Monday, December 5, 2022
HomeGulfആരാധകർക്ക് താമസിക്കാനുള്ള രണ്ടാമത്തെ കപ്പലും ദോഹയിലെത്തി

ആരാധകർക്ക് താമസിക്കാനുള്ള രണ്ടാമത്തെ കപ്പലും ദോഹയിലെത്തി

ദോഹ: ലോകകപ്പ് കാണാനെത്തുന്ന ആരാധകർക്ക് താമസ സൗകര്യമൊരുക്കുന്ന മൂന്ന് ക്രൂയിസ് കപ്പലുകളിൽ രണ്ടാമത്തേതും ദോഹയിലെത്തി.
എംഎസ്സി പോയേഷ്യ ഇന്ന് രാവിലെയാണ് ദോഹ തുറമുഖത്തെത്തിയത്. ഇവ ഫ്‌ളോട്ടിങ് ഹോട്ടെലുകളായാണ് പ്രവർത്തിക്കുക.

ഫോര്‍ സ്റ്റാര്‍ കപ്പല്‍ ദോഹയിലെ ഗ്രാന്‍ഡ് ടെര്‍മിനലില്‍ നങ്കൂരമിടും. അവിടെ നവംബര്‍ 19 മുതല്‍ ഡിസംബര്‍ 19 വരെ ആരാധകർക്ക് ഇവിടെ താമസിക്കാം.

കപ്പലില്‍ ഒരു രാത്രി താമസത്തിന് 640 റിയാല്‍ മുതലാണ് ചാര്‍ജുകള്‍ ആരംഭിക്കുന്നത്. അതിഥികള്‍ക്ക് മൂന്ന് നീന്തല്‍ക്കുളങ്ങള്‍, സ്പാ, വെല്‍നസ് സെന്ററുകള്‍, ഒരു പൂള്‍സൈഡ് സിനിമ, ടെന്നീസ്, ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട്, റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവയിലേക്ക് പ്രവേശനം ലഭിക്കും.പോര്‍ട്ട്, ഓഷ്യന്‍ വ്യൂ ക്യാബിനുകള്‍ മുതല്‍ ബാല്‍ക്കണി ക്യാബിനുകളും സ്യൂട്ടുകളും വരെ വിവിധ തരത്തിലുള്ള താമസ സൗകര്യങ്ങള്‍ ലഭ്യമാണ്.
, ഒരു ഡിസ്‌കോ എന്നിവയുള്‍പ്പെടെ ഡൈനിംഗ്, വിനോദ വേദികളുടെ ഒരുവിസ്മയ ലോകമാണ് കപ്പലില്‍ ഒരുക്കിയിരിക്കുന്നത്.

സൂഖ് വാഖിഫ്, ഇസ് ലാമിക് ആര്‍ട്ട് മ്യൂസിയം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് ഷട്ടില്‍ ബസില്‍ ഏതാനും മിനിറ്റുകള്‍ മാത്രം അകലെയാണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് എം.എസ്.സി വേള്‍ഡ് യൂറോപ്പ ഖത്തറിലെത്തിയത്.. ഗ്രൗണ്ട് ബ്രേക്കിംഗ് ഡിസൈനും സാങ്കേതികവിദ്യയും ഉള്ള പഞ്ചനക്ഷത്ര കപ്പല്‍ ദോഹയിലെ ഗ്രാന്‍ഡ് ടെര്‍മിനലില്‍ നങ്കൂരമിട്ട ആദ്യത്തെ ‘ഫ്േളാട്ടിംഗ് ഹോട്ടല്‍’ ആയിരുന്നു. ഇന്നലെ രാത്രി നടന്ന വര്‍ണാഭമായ ചടങ്ങിലാണ് ക്രൂയിസ് കപ്പലിന്റെ പേരിടല്‍ ചടങ്ങ് നടന്നത്. രണ്ട് ക്രൂയിസ് കപ്പലുകള്‍ക്കും 9,400 ആരാധകരെ ഉള്‍ക്കൊള്ളുന്ന 4,000 മുറികളുടെ സംയോജിത ശേഷിയാണ് ഉളളത്.

Most Popular