കൾച്ചറൽ ഫോറം മലപ്പുറം ജില്ലക്ക് പുതു നേതൃത്വം

ദോഹ:കൾച്ചറൽ ഫോറം   മലപ്പുറം ജില്ല 2022 – 23  വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റഷീദ് അലി പി.എം ആണ് പുതിയ ജില്ലാ പ്രസിഡൻ്റ്,  ജനറൽ സെക്രട്ടറിയായി സൈഫുദ്ധീൻ സി.കെ യും, ട്രഷററായി അഹമ്മദ് കബീറിനെയും തിരഞ്ഞെടുത്തു. ജെഫ്‌ല ഹമീദുദ്ധീൻ, അലവിക്കുട്ടി, ആരിഫ് അഹമദ്, റഹ്മത്തുള്ള എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. സെക്രട്ടറിമാരായി സഹ്‌ല കെ,  ഇസ്മയിൽ മൂത്തേടത്ത്, ഷമീർ വി കെ, ഷാനവാസ് എം,  എന്നിവരെയും തിരഞ്ഞെടുത്തു. ഷബീബ് അബ്ദുൽ റസാഖ്, ഉമർ സാദിഖ്, ഷാജി ഹുസൈൻ, കെ.സി നബീൽ അഹ്സൻ, അസ്ഹർ അലി പിലാത്തോടൻ എന്നിവരാണ് വിവിധ വകുപ്പ് കൺവീനർമാർ.

ജുബൈരിയ അലവികുട്ടി, സകിയ എം അബ്ദുള്ള, മുഹമ്മദ് യാസിർ എം.ടി, ഫായിസ് ഹനീഫ്, അമീൻ അന്നാര,  അഫ്സൽ ഹുസൈൻ, ജംഷീദ് മേച്ചേരി, മർഷദ്  പി.സി, നബീൽ ഷരീഫ്, നസീഫ് പി എന്നിവരെ  ജില്ലാ കമ്മിറ്റി  അംഗങ്ങളായും തിരഞ്ഞെടുത്തു. വിവിധ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 130 അംഗ കൗൺസിലിൽ നിന്നാണ് അടുത്ത രണ്ട് വർഷത്തേക്കുള്ള ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്ത്, ജില്ലാ കൺസിൽ യോഗം കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷാനവാസ് ഖാലിദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ഷാഫി മൂഴിക്കൽ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മുൻ ജില്ലാ പ്രസിഡൻ്റ് ഷറഫുദ്ധീൻ,  പുതിയ പ്രസിഡൻ്റ്  റഷീദ് അലി പി.എം എന്നിവർ ചടങ്ങിൽ സംസാരിച്ചു.