Sunday, November 28, 2021
HomeGulfകൾച്ചറൽ ഫോറം തൃശൂർ ജില്ലക്ക് പുതിയ ഭാരവാഹികൾ

കൾച്ചറൽ ഫോറം തൃശൂർ ജില്ലക്ക് പുതിയ ഭാരവാഹികൾ

ദോഹ:  കൾച്ചറൽ ഫോറം തൃശൂർ ജില്ലയുടെ 2022-2023  കാലയളവിലേക്ക് അബ്ദുൽ വാഹിദിനെ പ്രസിഡന്‍റ് ആയും  നിഹാസ് എറിയാടിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു . കചൻ ജോൺസൺ , സന നസീം ,അലി ഹസ്സൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ .സുബൈർ സി പിയാണ് ട്രഷറര്‍. മർസൂഖ് ( കറന്റ് അഫേഴ്സ് ആൻഡ് പൊളിറ്റിക്സ് ), ജ്യോതിനാഥ് ( എച്ച് ആർ ഡി ), സഫീർ അക്രം ( പി ആർ ), ഷാദിയ ശരീഫ് ( സ്ത്രീശാക്തീകരണം ), ഷാഹിദ് എം അലി  (കായികം ),
നിഷാദ് ( കല ), മൻസൂർ പി എം ( ടീം വെൽഫെയർ ), അൽജാബിർ ( ഫൈനാൻസ് )
എന്നിവരാണ് വിവിധ വകുപ്പ്  കൺവീനർമാർ .ഹാരിസ് കാരുമാത്ര, ഉഷ , കദീജാബി ,മുഹമ്മദ് റഷീദ് ,നൗഷാദ് ഒലിയത്ത് ,നിഷാദ് ഇബ്രാഹിം , സമീന അനസ് , ഹരിദാസ് ,ഷംസീർ ഹസ്സൻ ,മജീദലി ,അനീസ് റഹ്മാൻ ,അനസ് ജമാൽ ,ആബിദ സുബൈർ എന്നിവരാണ് മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങൾ .

ജില്ലാ പ്രസിഡന്റ്,ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിന് സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി അംഗം മുഹമ്മദ് റാഫി , സ്റ്റേറ്റ് സെക്രട്ടറി അഹ്മദ് ഷാഫി എന്നിവർ നേതൃത്വം നൽകി .വിവിധ മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കൗൺസിൽ അംഗങ്ങളിൽ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത് . സ്സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഷാനവാസ് ഖാലിദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
മുൻ ജില്ലാ പ്രസിഡന്റ് അനീസ് റഹ്മാൻ ,തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അബ്ദുൽ വാഹദ് എന്നിവർ സംസാരിച്ചു .

Most Popular