Thursday, May 19, 2022
HomeGulfസംസ്കൃതി ഖത്തർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സംസ്കൃതി ഖത്തർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് സംസ്കൃതി ഖത്തർ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. മാർച്ച് 18 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ച കഴിഞ്ഞ് 3 മണി വരെ നീണ്ട ക്യാമ്പിൽ 202 പേർ രജിസ്റ്റർ ചെയ്യുകയും 160 പേർ രക്തം ദാനം ചെയ്യുകയും ചെയ്തു.

ക്യാമ്പിൽ ഏർപ്പെടുത്തിയ ഹമദ് ഓർഗൺ ഡോണർ കൗണ്ടറിൽ അവയദാനത്തിനുള്ള സമ്മതപത്രവും നല്കി.ഐ സി സി പ്രസിഡൻ്റ് ശ്രീ പി എൻ ബാബു രാജൻ, ഐ സി ബി എഫ് പ്രസിഡൻ്റ് ശ്രീ സിയാദ് ഉസ്മാൻ, സെക്രട്ടറി സാബിത്ത് സഹീർ, ലോക കേരള സഭാംഗം ശ്രീ അബ്ദുൾ റൗഫ് കൊണ്ടോട്ടി എന്നിവർ ക്യാമ്പിൽ നേരിട്ടെത്തി ആശംസകളറിയിച്ചു.

രക്തദാന ക്യാമ്പിൻ്റെ ഔദ്യോഗിക ഉത്ഘാടനം സംസ്കൃതി പ്രസിഡൻ്റ് ശ്രീ അഹമ്മദ് കുട്ടി നിർവ്വഹിച്ചു. കൺവീനർ ശ്രീ.സന്തോഷ് O K സ്വാഗതമാശംസിച്ച ചടങ്ങിൽ  ശ്രീ.പ്രമോദ് ചന്ദ്രൻ, ശിവാനന്ദൻ, സാൾട്ടസ് സാമുവൽ, EM സുധീർ എന്നിവരും HMC പ്രതിനിധിയായ ശ്രീ.അബ്ദുൾ ഖാദറും ആശംസയർപ്പിച്ചു സംസാരിച്ചു.ശ്രീ സുനിൽ കുമാർ നന്ദി പ്രകാശിപ്പിച്ചു.

Most Popular