ദോഹ: ഖത്തറിലേക്ക് നിരോധിത ഷാബു കടത്താനുള്ള നീക്കം തടഞ്ഞ് കസ്റ്റംസ്. വാഹനങ്ങളുടെ ഓയില്‍ ഫില്ട്ടറുകളുടെയിടയില് വച്ച് 1.017 കിലോഗ്രാം ഭാരമുള്ള ഷാബു കടത്താനുള്ള നീക്കമാണ് അധികൃതർ തടഞ്ഞത്. എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് കസ്റ്റംസ് അഡ്മിനിസ്ട്രേഷനിലെ തപാല്‍ കണ്സൈന്മെന്റ് വിഭാഗം ഇന്‍സ്പെക്ടര്‍മാരാണ് ഇവ കണ്ടെത്തിയത്.