അബുദാബി: ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുഎഇ.
വെബ്സൈറ്റോ ഇലക്ട്രോണിക് സംവിധാനങ്ങളോ ഹാക്ക് ചെയ്യുന്നവരില്‍ നിന്നും 3 ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കും. ഹാക്ക് ചെയ്ത് വെബ്സൈറ്റിന്റെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെടുത്തിയാല്‍ കുറഞ്ഞത് 6 മാസം തടവും ഒന്നര ലക്ഷം ദിര്‍ഹം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയും ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് ഒരു വര്‍ഷം വരെ തടവും 5 ലക്ഷം ദിര്‍ഹം പിഴയുമാണ് ചുമത്തുക.