Monday, May 16, 2022
HomeGulfദ​മാ​നി​യാ​ത്ത്​ ദ്വീ​പു​കള്‍ ന​വം​ബ​ര്‍ ഒ​ന്നു​ മു​ത​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​​ക്കായി തുറക്കും

ദ​മാ​നി​യാ​ത്ത്​ ദ്വീ​പു​കള്‍ ന​വം​ബ​ര്‍ ഒ​ന്നു​ മു​ത​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​​ക്കായി തുറക്കും

മസ്‌കത്ത്: സംരക്ഷിത മേഖലയായ ദമാനിയാത്ത് ഐലന്റ് നവംബര്‍ ഒന്നുമുതല്‍ ലോകമാസകലമുള്ള സഞ്ചാരികള്‍ക്കും സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി തുറക്കും. അടുത്തവര്‍ഷം ഏപ്രില്‍ വരെ മുന്‍കൂര്‍ അനുമതിയോടെയാണ് ഇവിടെ സന്ദര്‍ശനാനുമതി നല്‍കുകയെന്ന് ഒമാന്‍ പരിസ്ഥിതി അതോറിറ്റി അറിയിച്ചു. മസ്‌കത്തില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഒമ്പത് ദ്വീപുകള്‍കൂടി ചേര്‍ന്ന മേഖലയാണ് ദമാനിയാത്ത് ഐലന്റ് എന്നറിയപ്പെടുന്നത്. വംശനാശ ഭീഷണി നേരിടുന്ന കടലാമകള്‍, വിവിധയിനങ്ങളിലുള്ള മത്സ്യങ്ങള്‍, പവിഴപ്പുറ്റുകള്‍ തുടങ്ങിയവയുള്ള മേഖലയാണ് ഇവിടം.

പരിസ്ഥിതി അതോറിറ്റി അടുത്തിടെ ഇവിടത്തെ പവിഴപ്പുറ്റുകളില്‍ ശുചീകരണം സംഘടിപ്പിച്ചിരുന്നു. വലിയ അളവിലുള്ള മത്സ്യബന്ധന വലകളും കയറുകളും മറ്റും ഇവിടെനിന്ന് നീക്കം ചെയ്തിരുന്നു. ഇവിടെ മത്സ്യബന്ധനം നടത്തുന്നവര്‍ ശ്രദ്ധിക്കണമെന്നും വലകള്‍ പവിഴപ്പുറ്റുകളില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പരിസ്ഥിതി അതോറിറ്റി ആവശ്യപ്പെട്ടു.

Most Popular