ഖത്തറിലെ അർബുദ പരിചരണകേന്ദ്രത്തിൽ പകൽ പരിചരണ യൂനിറ്റ്

ദോഹ: ദേശീയ അർബുദ പരിചരണ ഗവേഷണ കേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങളോടെ പകൽ പരിചരണ യൂനിറ്റ് പ്രവർത്തനമാരംഭിച്ചു. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽഖുവാരി വിപുലീകരിച്ച യൂനിറ്റ് ഉദ്ഘാടനം ചെയ്തു.

അർബുദ രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സയും പരിചരണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് യൂനിറ്റ് വിപുലീകരിച്ചത്. കിടക്കകളുടെ ശേഷി 16ൽ നിന്ന് 52 ആക്കി ഉയർത്തി. കൂടാതെ, കീമോ തെറാപ്പി സേവനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു.

വിപുലീകരണം പുരോഗമിക്കുന്ന അടിയന്തര പരിചരണ യൂനിറ്റും ഔട്ട്‌പേഷ്യന്റ് വകുപ്പും മന്ത്രി സന്ദർശിച്ച് പുരോഗതികൾ വിലയിരുത്തി. ഔട്ട്‌പേഷ്യന്റ് വകുപ്പിൽ മൂന്ന് ക്ലിനിക്കുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.