അബുദാബി: യുഎഇയില്‍ പകല്‍ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. 34 മുതല്‍ 40 വരെ ആയിരിക്കും വിവിധ സ്ഥലങ്ങളിൽ അനുഭവപ്പെടുന്ന താപനില. കഴിഞ്ഞ ദിവസം രാജ്യത്ത് 40.5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം അല്‍ ഐനിലെ അല്‍ റക്നയിലായിരുന്നു രാജ്യത്തെ ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയത്. പുലര്‍ച്ചെ 6.30ന് ഇവിടെ 11.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ അന്തരീക്ഷ താപനില.