Wednesday, July 6, 2022
HomeGulfഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നവജാത ശിശു മരിച്ച സംഭവം; അന്വേഷണം ആരംഭിച്ച് ഷാർജ പോലീസ്

ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നവജാത ശിശു മരിച്ച സംഭവം; അന്വേഷണം ആരംഭിച്ച് ഷാർജ പോലീസ്

ഷാര്‍ജ: ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നവജാത ശിശു മരിച്ച സംഭവത്തിൽ അന്വേഷണവുമായി ഷാർജ പോലീസ്. തലയ്ക്കും മറ്റ്ശരീര ഭാഗങ്ങളിലും പരിക്കേറ്റ നിലയിലാണ് ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ഷാര്‍ജയിലെ ഒരു ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടിയുടെ ജീവൻ നഷ്ടമായിരുന്നു.

തലച്ചോറിനേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. കുഞ്ഞ് അബദ്ധത്തില്‍ കട്ടിലില്‍ നിന്ന് വീണുവെന്നാണ് അമ്മയും അമ്മൂമ്മയും ആശുപത്രി അധികൃതരോടും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരോടും പറഞ്ഞത്. എന്നാൽ പരിക്കുകളുടെ സ്വഭാവവും ഇരുവരുടെയും മൊഴികളും തമ്മിൽ യോജിക്കാത്ത സാഹചര്യത്തിലാണ് പോലീസ് അന്വേഷണവുമായി മുൻപോട്ട് പോകുന്നത്.

Most Popular