പീർ മുഹമ്മദിന്റെ നിര്യാണം – കുവാഖ് അനുശോചിച്ചു

ദോഹ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കലാകാരൻ പീർ മുഹമ്മദിന്റെ നിര്യാണത്തിൽ കുവാഖ് അനുശോചനം രേഖപ്പെടുത്തി. മാപ്പിളപ്പാട്ട് രംഗത്തെ വ്യത്യസ്ത ശബ്ദമാണ് നിലച്ചത് എന്ന് കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് പറഞ്ഞു. നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകളുടെ സ്രഷ്ടാവായിരുന്ന പീർ മുഹമ്മദ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു എന്ന് ജനറൽ സെക്രട്ടറി വിനോദ് വള്ളിക്കോൾ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
മലയാളികള്‍ ഇന്നും ഗൃഹാതുരത്തോടെ പാടുന്ന വരികളില്‍ പലതും അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞവയാണ്  എന്ന് കൾച്ചറൽ സെക്രട്ടറി രതിഷ് മത്രാടാൻ പറഞ്ഞു.