Wednesday, May 18, 2022
HomeGulfഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വിസയിലെത്തുന്ന യാത്രക്കാര്‍ക്ക് ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് നിർബന്ധം

ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വിസയിലെത്തുന്ന യാത്രക്കാര്‍ക്ക് ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് നിർബന്ധം

ദോഹ: ഓണ്‍ അറൈവല്‍ വിസയിലൂടെ ഖത്തറിലെത്തുന്ന യാത്രക്കാർക്ക് ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് നിർബന്ധം . എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതുവരെ 5000 റിയാല്‍ കൈവശം സൂക്ഷിച്ചാല്‍ ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലേക്ക് പ്രവേശിക്കാം എന്നായിരുന്നു. എന്നാൽ ഇനി മുതൽ ബാങ്ക് അക്കൗണ്ടില്‍ തതുല്ല്യമായ തുക (ചുരുങ്ങിയത് 105,000 രൂപ) നിലനിര്‍ത്തുകയും, യാത്രക്കാരന്റെ പേരിലോ, കുടെ യാത്രചെയ്യുന്ന അടുത്ത ബന്ധുവിന്റെ പേരിലോ ഉള്ള ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് സൂക്ഷിക്കുകയോ വേണം.

ഇഹ്തിറാസ് അപ്രൂവലിനായി ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് രേഖകള്‍ അപ്‌ലോഡ് ചെയ്യുകയും വേണം.
ആറു മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, മടക്ക ടിക്കറ്റ്, ഖത്തറില്‍ കഴിയുന്നത് വരെയുള്ള ഹോട്ടല്‍ റിസര്‍വേഷന്‍ ടിക്കറ്റ് എന്നിവയും നിര്‍ബന്ധമാണ്.

Most Popular