ദോഹ∙ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ സ്ഥാനമൊഴിയുന്നു. ഗൾഫ് ഡിവിഷൻ ജോയിന്റ് സെക്രട്ടറി വിപുൽ ആയിരിക്കും ഖത്തറിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയെന്നനാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ ജോയിന്റ് സെക്രട്ടറി ചുമതലയേൽക്കുന്നതിനാലാണ് ഇന്ത്യൻ സ്ഥാനപതി സ്ഥാനം ദീപക് മിത്തൽ ഒഴിയുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഡോ.ദീപക് മിത്തൽ കേന്ദ്രവിദേശ കാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് 2020 ലാണ് ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയായി സ്ഥാനമേറ്റത്.