ദീപിക പദുകോൺ ഖത്തർ എയർവെയ്‌സ് ഗ്ലോബൽ ബ്രാൻഡ് അംബാസിഡര്‍

ദോഹ: ഖത്തർ എയർവേസിന്റെ പുതിയ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി “ഇന്ത്യൻ സൂപ്പർ സ്റ്റാർ” ദീപിക പദുകോൺ തിരഞ്ഞെടുക്കപ്പെട്ടതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു. ബോളിവുഡ് താരവുമായി സഹകരിച്ച് കമ്പനി പുതിയ ബ്രാൻഡ് കാമ്പെയ്‌ൻ ആരംഭിച്ചു.

ഖത്തര്‍ എയര്‍വേയ്‌സിന്റെ ആഗോള ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കാരണം അതിന് സമാനമായി മറ്റൊന്നുമില്ല’ ദീപിക സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വിപുലീകരണത്തില്‍ പ്രധാനമായ ഓര്‍ച്ചാര്‍ഡിന്റെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുള്‍പ്പടെയുള്ള പ്രീമിയം എക്‌സ്പീരിയന്‍സ് അവതരിപ്പിക്കാനാണ് ക്യാംപെയ്ന്റെ ലക്ഷ്യമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് പറഞ്ഞു.