ഡെലിവറി കമ്പനികൾക്ക് ലൈസൻസ് നൽകുന്നത് താത്കാലികമായി നിർത്തി കുവൈത്ത്

kuwait visa renewal

കുവൈത്ത് സിറ്റി: ഡെലിവറി കമ്പനികൾക്ക് ലൈസൻസ് നൽകുന്നത് താത്കാലികമായി നിർത്തി കുവൈത്ത്. നിലവിലെ സ്ഥാപനങ്ങൾക്ക് ഉപാധികളോടെ വാഹനങ്ങളുടെ എണ്ണം കൂടാനുള്ള അനുമതി നൽകും.

‍ഡെലിവറിക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 3 വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല. 7 വർഷത്തിനുശേഷം ഇവ ഉപയോഗിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

ബൈക്കുകൾ 4 വർഷത്തിൽ കൂടുതൽ ‍പഴക്കമുള്ളതാകരുത്. ഹെൽമറ്റ് ധരിക്കണം. ‍ഡ്രൈവർക്ക് യൂണിഫോം നിർബന്ധം. ഡെലിവറി വാഹനങ്ങൾ റിങ് റോഡ്, ഹൈവേ എന്നിവ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.