തിരുവനന്തപുരo – ദോഹ സെക്ടറില്‍ കൂടുതൽ ബജറ്റ് വിമാനസർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നു

ദോഹ: തിരുവനന്തപുരo – ദോഹ സെക്ടറില്‍ കൂടുതൽ ബജറ്റ് വിമാനസർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നു. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യുസേര്സ് ഫോറം ഇന്‍ ഖത്തര്‍ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളിധരനോട് ഈ ആവശ്യം ഉന്നയിച്ചു.

തിരുവനന്തപുരത്തുനിന്നു ദോഹയിലേക്ക് സർവീസ് നടത്തിയിരുന്ന ജെറ്റ് എയര്‍വെയ്സും, ഇന്‍ഡിഗോയും കഴിഞ്ഞ കുറച്ചു മാസങ്ങള്‍ ആയി സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്.  എയര്‍ ഇന്ത്യഎക്സ്പ്രസ്സ്‌ കോഴിക്കോട്‌ വഴിയാണ് സര്‍വീസ് നടത്തുന്നത്, ഇതു മൂലം തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ – കോട്ടയം ജില്ലകളിലെ തെക്ക് – കിഴക്കന്‍ ഭാഗങ്ങളില്‍ ഉള്ളവർ തമിഴ്നാട് സംസ്ഥാനത്തിന്റെ നാഗര്‍കോവില്‍, കന്യകുമാരി, തൂത്തുകുടി, തെങ്കാശി മുതലായ ജില്ലകളില്‍ നിന്നുള്ളവര്‍ വലിയ യാത്ര പ്രതിസന്ധിയാണ് നേരിടുന്നത്.

തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഖത്തറിലേക്കു യാത്ര ചെയ്യന്നവരിൽ അധികവും മൽസ്യബന്ധനവുമായി ബന്ധപ്പെട്ട്‌ ജോലി ചെയ്യുന്നവരും, നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരും ആണ്. ഇങ്ങനെയുള്ളവർക് 2 വർഷത്തിൽ ഒരിക്കൽ പോലും നാട്ടിൽ അവധിക്കു പോകാൻ സാധിക്കാത്ത സ്ഥിതി ആണ്.