കാലാവധി കഴിഞ്ഞാലും ആറ് മാസം വരെ രാജ്യത്ത് തങ്ങാം; ആശ്രിത വിസാ പരിഷ്‌കാരങ്ങളുമായി യുഎഇ

ദുബൈ: ആശ്രിത വിസയിൽ പരിഷ്കരവുമായി യുഎഇ. ആശ്രിത വീസ കാലാവധി തീർന്നാലും ആറു മാസം വരെ രാജ്യത്ത് തങ്ങാം. മാതാപിതാക്കൾ, ഭാര്യ, കുട്ടികൾ എന്നിവരാണ് ആശ്രിത വീസ പരിധിയിൽ വരുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പുതിയ വീസയിലേക്കു മാറുകയോ രാജ്യം വിടുകയോ ചെയ്യാമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് വ്യക്തമാക്കി.

മാതാപിതാക്കളിലൊരാൾ മരിക്കുകയോ വേർപിരിയുകയോ ചെയ്താൽ ഒരാൾക്കു മാത്രമായി വീസ നടപടികൾ പൂർത്തിയാക്കാം. മാതാപിതാക്കൾക്കു മക്കൾ ഒരുക്കുന്ന താമസ സൗകര്യം റസിഡൻസി വീസ ലഭിക്കുന്നതിൽ പ്രധാനമാണ്. മാതാപിതാക്കൾക്ക് വർഷം തോറും പുതുക്കാൻ കഴിയുന്ന ആരോഗ്യ ഇൻഷുറൻസും ആവശ്യമാണ്.