Monday, September 26, 2022
HomeGulfകടലില്‍ മുങ്ങിത്താഴ്ന്ന രണ്ട് പെണ്‍കുട്ടികളെ രക്ഷിക്കാനിറങ്ങിയ ഡോക്ടറും സുഹൃത്തും തിരമാലയില്‍പ്പെട്ട് മരിച്ചു

കടലില്‍ മുങ്ങിത്താഴ്ന്ന രണ്ട് പെണ്‍കുട്ടികളെ രക്ഷിക്കാനിറങ്ങിയ ഡോക്ടറും സുഹൃത്തും തിരമാലയില്‍പ്പെട്ട് മരിച്ചു

സൗദി: ജിദ്ദയില്‍ കടലില്‍ മുങ്ങിത്താഴ്ന്ന രണ്ട് പെണ്‍കുട്ടികളെ രക്ഷിക്കാനിറങ്ങിയ ഡോക്ടറും സുഹൃത്തും തിരമാലയില്‍പ്പെട്ട് മരിച്ചു. ജിദ്ദയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ അഫാഫ് ഫലംബാനും സുഹൃത്ത് ലീനാ ത്വാഹയുമാണ് മുങ്ങി മരിച്ചത്.

പതിനാറ് വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ കടലില്‍ നിന്നും രക്ഷിക്കുന്നതിനിടെയാണ് ഇരുവരും മുങ്ങി മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്കായിരുന്നു സംഭവം

Most Popular