കുവൈത്ത് സിറ്റി: ക്രിസ്ത്യന്‍ മതചിഹ്നങ്ങളുടെ വില്‍പ്പന നിരോധിച്ചിട്ടില്ലെന്ന് കുവൈത്ത്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ സത്യമില്ലെന്നും കുവൈത്ത് വ്യക്തമാക്കി.
കുരിശ് ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ മതചിഹ്നങ്ങളുടെ വില്‍പ്പന നിരോധിച്ചിട്ടില്ല.
കുവൈത്തില്‍ കുരിശിന്റെ പകര്‍പ്പ് വില്‍ക്കുന്നത് അനുവദനീയമാണെന്നും ഇത് രാജ്യത്തേക്ക് നിയമപരമായ മാര്‍ഗത്തിലൂടെയാണ് ഇവ രാജ്യത്തേക്ക് എത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി.