റിയാദ്: സൗദിയിൽ നായയെ ക്രൂരമായി ആക്രമിച്ച സ്വദേശി അറസ്റ്റിലായി. നായയെ ഇയാൾ ക്രൂരമായി ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമമാണ് വഴി പ്രചരിച്ചതോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. നായക്കുട്ടിയെ തൂക്കിയെടുത്തു റോട്ടിലിട്ട് അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിച്ചത്. തുടർ നടപടിക്രമങ്ങൾക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.