Saturday, October 1, 2022
HomeGulfദോഹയിലേക്ക് പുതിയ സർവീസുമായി എയർ ഇന്ത്യ

ദോഹയിലേക്ക് പുതിയ സർവീസുമായി എയർ ഇന്ത്യ

ദോഹ: ദോഹയിലേക്ക് പുതിയ സർവീസുമായി എയർ ഇന്ത്യ. ദോഹ-മുംബൈ-ദോഹ റൂട്ടിലേക്കുള്ള സർവീസുകളാണ് ആരംഭിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു.

ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഈ റൂട്ടില്‍ നടത്തുക. ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലാണ് സര്‍വീസുകള്‍ ഉണ്ടാകുക. ഫിഫ ലോകകപ്പിന്റെ ഭാഗമായി ദുബൈയിലേക്കും ഖത്തറിലേക്കുമുള്ള യാത്രക്കാരുടെ വര്‍ധന പ്രയോജനപ്പെടുത്താനാണ് എയര്‍ ഇന്ത്യയുടെ ശ്രമം.

ഒക്ടോബര്‍ 30ന് ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള നോണ്‍സ്‌റ്റോപ്പ് എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.45ന് പുറപ്പെടും. ഇന്ത്യന്‍ പ്രാദേശിക സമയം വൈകുന്നേരം 6.45ന് മുംബൈയില്‍ എത്തും. 920 റിയാലാണ് ടിക്കറ്റ് നിരക്ക്.

ലഭ്യമായ സ്ലോട്ടുകള്‍ അനുസരിച്ച് ഇന്ത്യക്കും ഖത്തറിനുമിടയില്‍ ദില്ലി, മുംബൈ, ദോഹ എന്നിവിടങ്ങളില്‍ ആറ് പ്രതിവാര സര്‍വീസുകള്‍ ചേര്‍ക്കാന്‍ വിമാന കമ്പനി പദ്ധതിയിടുന്നുണ്ട്. ഖത്തര്‍ ലോകകപ്പിനെത്തുന്ന നിരവധി ഫുട്‌ബോള്‍ ആരാധകര്‍ ദുബൈ ഇടത്താവളമായി തെരഞ്ഞെടുക്കുമെന്ന കണക്കുകൂട്ടലിലാണ് എയര്‍ ഇന്ത്യ സര്‍വീസ് കൂട്ടുന്നത്.

Most Popular