Wednesday, September 28, 2022
HomeGulfദോഹ വ്യോമമേഖല യാഥാര്‍ഥ്യമാകുന്നു

ദോഹ വ്യോമമേഖല യാഥാര്‍ഥ്യമാകുന്നു

ദോഹ: ദോഹ വ്യോമമേഖല യാഥാര്‍ഥ്യമാകുന്നു. സൗദി അറേബ്യ, ബഹ്റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങളുമായി ഖത്തര്‍ വ്യോമയാന വിഭാഗം കരാറില്‍ ഒപ്പുവെച്ചു. ദോഹ ഫ്ലൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയണ്‍ (എഫ്.ഐ.ആര്‍) സെപ്തംബര്‍ എട്ടിന് നിലവില്‍ വരും.

ബഹ്റൈന്‍, യു.എ.ഇ, സൗദി എന്നിവരുമായി കരാറില്‍ ഒപ്പുവെച്ചതോടെ ദോഹ എഫ്.ഐ.ആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയതായി ഖത്തര്‍ ഗതാഗത വകുപ്പുമന്ത്രി ജാസിം സെയ്ഫ് അല്‍ സുലൈത്തി പറഞ്ഞു. നിലവില്‍ യു.എ.ഇ, സൗദി, ബഹ്റൈന്‍, ഇറാന്‍ എന്നിവരുടെ പേരിലാണ് ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയണ്‍.

എന്നാല്‍ പുതിയ കരാര്‍ പ്രാബല്യത്തിലാകുന്നതോടെ സെപ്റ്റംബര്‍ എട്ട് മുതല്‍ ഇത് ദോഹ എഫ്.ഐ.ആര്‍ എന്ന പേരില്‍ അറിയപ്പെടും. ഇതോടെ, യു.എ.ഇ യിലേക്കുള്ള 70 ശതമാനം വിമാനങ്ങളും ഇനി ഖത്തര്‍ വ്യോമപാതയിലൂടെയായിരിക്കും സര്‍വീസ് നടത്തുക.

Most Popular