Friday, May 27, 2022
HomeGulfദോഹ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ആർ സീതാരാമൻ രാജിവച്ചു

ദോഹ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ആർ സീതാരാമൻ രാജിവച്ചു

ദോഹ :ദോഹ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് രാജിവച്ചു. ആർ സീതാരാമൻ രാജിവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. 2007 സെപ്തംബർ മുതൽ സിഇഒ ആയിരുന്ന സീതാരാമന്റെ രാജിക്കുള്ള കാരണം ബാങ്ക് വ്യക്തമാക്കിയിട്ടില്ല. ഖത്തറിലെ അഞ്ചാമത്തെ വലിയ ബാങ്ക് കൂടിയാണ് ദോഹ ബാങ്ക്. ദോഹ ബാങ്കിൽ ചേരുന്നതിന് മുമ്പ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിൽ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്നു ഇദ്ദേഹം.

2.2 ബില്യൺ ഡോളർ വിപണി മൂലധനമുള്ള ഖത്തറിലെ ഏറ്റവും വലിയ വായ്പാ ദാതാക്കളിൽ ഒന്നാണ് ദോഹ ബാങ്ക്.

Most Popular