Monday, September 26, 2022
HomeGulfമികച്ച പേയ്മെന്റ് സംവിധാനവുമായി ദോഹ പേ എത്തുന്നു

മികച്ച പേയ്മെന്റ് സംവിധാനവുമായി ദോഹ പേ എത്തുന്നു

ദോഹ: തടസ്സമില്ലാത്തതും സൗകര്യപ്രദവുമായ പേയ്മെന്റുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ദോഹ പേ അവതരിപ്പിച്ച് ദോഹ ബാങ്ക്.

‘ആന്‍ഡ്രോയിഡിനും സമാനമായ മറ്റ് ടാപ്പ് ആന്‍ഡ് പേ സേവനങ്ങള്‍ക്കുമായി ദോഹ പേ ആരംഭിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇനിമുതല്‍ ദോഹ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ‘ദോഹ പേ’ എന്ന ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐഒഎസ് മൊബൈല്‍ ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ച് പണമടയ്ക്കാം. ഇതെവിടെയും കോണ്‍ടാക്റ്റ്ലെസ് പേയ്മെന്റുകള്‍ സ്വീകരിക്കുന്നുമെന്ന് ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗുഡ്നി പറഞ്ഞു.

ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് കൊണ്ടുപോകാതെ തന്നെ ദോഹ ബാങ്കിന്റെ കാര്‍ഡിന് ലഭിക്കുന്ന എല്ലാ റിവാര്‍ഡുകളും ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് തുടര്‍ന്നും ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എല്ലാ പ്രധാന പ്ലാറ്റ്ഫോമുകളിലും ആപ്ലിക്കേഷൻ ലഭ്യമാണ്.

Most Popular