Monday, May 16, 2022
HomeGulfമുപ്പത്തൊന്നാമത് ദോഹ പുസ്തകോല്‍സവം നാളെ സമാപിക്കും

മുപ്പത്തൊന്നാമത് ദോഹ പുസ്തകോല്‍സവം നാളെ സമാപിക്കും

ദോഹ. മുപ്പത്തൊന്നാമത് ദോഹ പുസ്തകോല്‍സവം നാളെ സമാപിക്കും. 37 രാജ്യങ്ങളില്‍ നിന്നുള്ള 430 പ്രസാധകരും 90 ഏജന്‍സികളും പങ്കെടുത്ത പുസ്തകോല്‍സവത്തില്‍ ശ്രദ്ധേയമായ പല പുസ്തകങ്ങളുടേയും പ്രകാശനം, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍ തുടങ്ങിയ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ പുസ്തകോത്സവം. വിജ്ഞാനം വെളിച്ചമാണ് എന്ന ശ്രദ്ധേയമായ പ്രമേയമാണ് പുസ്തകോല്‍സവം ഉയര്‍ത്തിപ്പിടിക്കുന്നത്. ദോഹ പുസ്തകോല്‍സവത്തിന്റെ അമ്പതാമത് വര്‍ഷമാണിത്. 1972 ലാണ് പ്രഥമ പുസ്തകോല്‍സവം നടന്നത്. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പുസ്തകോത്സവത്തിനു സന്ദര്‍ശനാനുമതി ലഭിക്കുക.

Most Popular