Friday, December 9, 2022
HomeGulfതത്സമയ പ്രകടനകൾക്കായുള്ള വേദിയാകാനൊരുങ്ങി കോർണിഷ്

തത്സമയ പ്രകടനകൾക്കായുള്ള വേദിയാകാനൊരുങ്ങി കോർണിഷ്

ദോഹ: ഖത്തറും ഇക്വഡോറും തമ്മിൽ അടുത്ത ഞായറാഴ്ച അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഷെഡ്യൂൾ ചെയ്യുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ന്റെ ഉദ്ഘാടന മത്സരത്തിന്റെ കിക്ക്-ഓഫോടെ ദോഹ കോർണിഷ് ഏരിയ ലോകത്തിലെ തത്സമയ പ്രകടനങ്ങൾക്കായുള്ള ഏറ്റവും വലിയ വേദിയായി മാറും. ഡിസംബർ 18ന് നടക്കുന്ന ഫൈനൽ മത്സരത്തോടെയാണ് ലോകകപ്പ് അവസാനിക്കുക.

കോർണിഷ് ഏരിയ, പിയർ അല്ലെങ്കിൽ കോർണിഷ് റോഡിലെ മറ്റ് തെരുവുകൾ എന്നിവയിലൂടെ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനായി കോർണിഷ് ഏരിയയിൽ നിന്ന് വാഹനങ്ങൾ തിരിച്ചുവിടും. റാസ് ബു അബൗദ്, ഷെറാട്ടൺ, മീന, വാൾ ആർച്ച്, അൽ ദിവാൻ, അൽ മർമർ, അൽ മഹ, ബർസാൻ എന്നീ റോഡുകളിൽ നിന്നാണ് വഴിതിരിച്ചുവിടുന്നത്.

കോർണിഷിലേക്കും പൊതു പാർക്കുകളിലേക്കും കാൽനടയാത്രക്കാർ തിങ്ങിപ്പാർക്കുന്ന സൈറ്റുകളിലേക്കും പൊതു പ്രവേശനവുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് സ്കൂട്ടറുകൾ, മോട്ടോർ ബൈക്കുകൾ, സൈക്കിളുകൾ എന്നിവക്കും നിരോധനമുണ്ട്.

ദോഹയിലും രാജ്യത്തുടനീളമുള്ള നിരവധി പ്രദേശങ്ങളിലും ഫാൻ സോണുകളിലും ലോകമെമ്പാടുമുള്ള സംഗീതോത്സവങ്ങൾ, സാംസ്കാരിക പ്രവർത്തനങ്ങൾ, തെരുവ് മേളകൾ എന്നിവ പ്രക്ഷേപണം ചെയ്യുന്നതിനുള്ള കൂറ്റൻ ഡിസ്പ്ലേ സ്ക്രീനുകൾ കോർണിഷ് ഏരിയയിലെ പ്രധാന ആകർഷണമാണ്.

Most Popular