ദോഹ ജ്വല്ലറി ആന്റ് വാച്ച് എക്‌സിബിഷന്‍ ഫെബ്രുവരിയില്‍

ദോഹ: ദോഹ ജ്വല്ലറി ആന്റ് വാച്ച് എക്‌സിബിഷന്‍ ഫെബ്രുവരിയില്‍ നടക്കും. എകിസിബിഷന്റെ പത്തൊന്പതാമത് പതിപ്പാണ് നടക്കുക. ഫെബ്രുവരി 20 മുതല്‍ 25 വരെ നടക്കുന്ന പ്രദര്‍ശനത്തിന് ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററാണ് വേദിയാകുന്നത്.
ഖത്തര്‍ ടൂറിസവും (ക്യുടി) ഖത്തര്‍ ബിസിനസ് ഇവന്റ്‌സ് കോര്‍പ്പറേഷനും (ക്യുബിഇസി) ചേർന്ന് സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറിലേറെ ജ്വല്ലറി, വാച്ച് ബ്രാന്റുകള്‍ പങ്കെടുക്കും.