ദോഹ: 3 റിയാലിന് ദിവസം മുഴുവന്‍ സഞ്ചരിക്കാവുന്ന പ്രത്യേക പാസുമായി ദോഹ മെട്രോ. ദോഹ മെട്രോയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് പ്രത്യേക ഓഫർ ഒരുക്കിയിരിക്കുന്നത്. മെട്രോ സേവനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉപഭോക്താക്കൾക്കുള്ള അഭിനന്ദമായിട്ടാണ് പ്രത്യേക പാസ്സ് പ്രഖ്യാപിച്ചതെന്ന് അധികൃതർ പറഞ്ഞു.
മെയ് 8, 9, 10 തീയതികളിലാണ് ഈ പ്രത്യേക പാസ് ഉപയോഗിക്കാനാവുക. 3 ദിവസത്തെ പാസ് പേപ്പര്‍ ടിക്കറ്റുകള്‍ക്ക് മാത്രമേ ബാധകമാവുകയുള്ളൂ. ട്രാവല്‍ കാര്‍ഡ് വെന്‍ഡിംഗ് മെഷീനുകളില്‍ നിന്നോ ഗോള്‍ഡ് ക്ലബ്ബ് ഓഫീസുകളില്‍ നിന്നോ ഇവ ശേഖരിക്കാം.