Saturday, October 1, 2022
HomeGulfമെ​ട്രോ ലി​ങ്ക്​ സ​ർ​വി​സ്​ അ​ൽ വു​കൈ​റി​ലേ​ക്ക്​ നീ​ട്ടി സർവീസ് ആരംഭിച്ചു

മെ​ട്രോ ലി​ങ്ക്​ സ​ർ​വി​സ്​ അ​ൽ വു​കൈ​റി​ലേ​ക്ക്​ നീ​ട്ടി സർവീസ് ആരംഭിച്ചു

ദോ​ഹ: മെ​ട്രോ ലി​ങ്ക്​ സ​ർ​വി​സ്​ അ​ൽ വു​കൈ​റി​ലേ​ക്ക്​ നീ​ട്ടി സർവീസ് ആരംഭിച്ചു. എം132 ​ലി​ങ്ക് ബ​സ് സ​ര്‍വി​സ് ​ഞാ​യ​റാ​ഴ്ച മു​ത​ൽ ഓടിത്തുടങ്ങുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

വു​കൈ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍ക്ക് അ​ല്‍ വ​ക്ര മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്കും അ​വി​ടെ​നി​ന്ന് തി​രി​ച്ചും യാ​ത്ര ചെ​യ്യാ​ന്‍ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ത​ര​ത്തി​ലാ​ണ് സ​ര്‍വി​സ്. ശ​നി​യാ​ഴ്ച മു​ത​ല്‍ ബു​ധ​നാ​ഴ്ച വ​രെ രാ​വി​ലെ ആ​റ് മു​ത​ല്‍ രാ​ത്രി 11 വ​രെ​യും വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ല്‍ രാ​ത്രി 11.59 വ​രെ​യും വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ല്‍ രാ​ത്രി 11:59 വ​രെ​യും സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്.

Most Popular