Wednesday, December 7, 2022
HomeGulfരാജ്യത്തെ ഒമ്പത് ദോഹ മെട്രോ സ്റ്റേഷനുകളില്‍ 35 അധിക ഗേറ്റുകള്‍ സ്ഥാപിച്ച് ഖത്തർ റെയിൽ

രാജ്യത്തെ ഒമ്പത് ദോഹ മെട്രോ സ്റ്റേഷനുകളില്‍ 35 അധിക ഗേറ്റുകള്‍ സ്ഥാപിച്ച് ഖത്തർ റെയിൽ

ദോഹ: രാജ്യത്തെ ഒമ്പത് ദോഹ മെട്രോ സ്റ്റേഷനുകളില്‍ 35 അധിക ഗേറ്റുകള്‍ സ്ഥാപിച്ച് ഖത്തർ റെയിൽ. ഖത്തറിലെത്തുന്ന ആരാധകർക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ഈ ഒമ്പത് മെട്രോ സ്റ്റേഷനുകളും സ്റ്റേഡിയങ്ങളുമായും ആരാധകരുടെ വിനോദ കേന്ദ്രങ്ങളുമായും ബന്ധിപ്പിച്ചിട്ടുള്ളവയാണെന്നും അധിക ഗേറ്റുകള്‍ സ്റ്റേഷനുകള്‍ക്കുള്ളില്‍ ഫാനുകളുടെ സഞ്ചാരം സുഗമമാക്കുമെന്നും ഖത്തര്‍ റെയില്‍ വ്യക്തമാക്കി. ഹയ്യ കാര്‍ഡ് ഉള്ളവര്‍ക്ക് ദോഹ മെട്രോയിലും ലുസൈല്‍ ട്രാമിലും സൗജന്യ യാത്ര ലഭ്യമാണ്.

Most Popular