സുപ്രധാന അറിയിപ്പുമായി ദോഹ മെട്രോ

ദോഹ: ഗോൾഡ് ലൈനിലെ മെട്രോ സേവനങ്ങൾക്ക് പകരം സംവിധാനം ഒരുക്കുമെന്ന് ദോഹ മെട്രോ അറിയിച്ചു. നെറ്റ്‌വർക്കിൽ ഉടനീളം സിസ്റ്റം അപ്ഗ്രേഡ് നടക്കുന്നതിനാലാണ് വെള്ളിയാഴ്ച പകരം സംവിധാനം ഒരുക്കുന്നത്.

ഗോൾഡ് ലൈനിലെ മെട്രോ സേവനങ്ങൾക്ക് പകരം അൽ അസീസിയയ്ക്കും റാസ് ബു അബ്ബൗദിനും ഇടയിൽ ഓരോ അഞ്ച് മിനിറ്റിലും, അൽ സദ്ദിനും ബിൻ മഹ്മൂദിനും ഇടയിൽ ഓരോ 10 മിനിറ്റിലും പകരം ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

റാസ് ബു അബൗദിനും അൽ അസീസിയയ്ക്കും ഇടയിലുള്ള ബസുകൾ സൂഖ് വാഖിഫിൽ നിർത്തില്ല. അതേസമയം മെട്രോലിങ്ക് റൂട്ടുകൾ സാധാരണപോലെ പ്രവർത്തിക്കും.