Sunday, July 3, 2022
HomeGulfഗ്രീന്‍ ലൈനിലെ സര്‍വീസുകള്‍ക്ക് പകരം സർവീസുകൾ പ്രവർത്തിക്കുമെന്ന് ദോഹ മെട്രോ

ഗ്രീന്‍ ലൈനിലെ സര്‍വീസുകള്‍ക്ക് പകരം സർവീസുകൾ പ്രവർത്തിക്കുമെന്ന് ദോഹ മെട്രോ

ദോഹ:ഗ്രീന്‍ ലൈനിലെ സര്‍വീസുകള്‍ക്ക് പകരം സർവീസുകൾ ആരംഭിക്കുമെന്ന് ദോഹ മെട്രോ. ഇന്നും നാളെയുമാണ് മെട്രോ സർവീസിന് പകരം ബദൽ സർവീസുകൾ ഏർപ്പെടുത്തുന്നത്. അല്‍ ബിദ്ദ സ്റ്റേഷനും ഖത്തറിലെ അല്‍ റിഫ മാളിനുമിടയില്‍ ഓരോ 10 മിനിറ്റിലും പകരം ബസുകള്‍ സര്‍വീസ് നടത്തും. ഇരു റൂട്ടുകളിലെയും ബസ് വൈറ്റ് പാലസ് സ്റ്റേഷന്‍ ഒഴികെയുള്ള എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തും.

റെഡ് ലൈനിലെ അല്‍ മന്‍സൂറയ്ക്കും അല്‍ ദോഹ അല്‍ ജദേദ സ്റ്റേഷനും ഇടയില്‍ ഓരോ 10 മിനിറ്റിലും പകരം ബസ് സര്‍വീസ് നടത്തും.
അതേസമയം, മെട്രോലിങ്ക് സാധാരണ പോലെ പ്രവർത്തിക്കും.

Most Popular