Sunday, May 22, 2022
HomeGulfഈദിന്റെ രണ്ടാം ദിവസം ദോഹ മെട്രോയിൽ യാത്ര ചെയ്തത് 250,000 യാത്രക്കാർ

ഈദിന്റെ രണ്ടാം ദിവസം ദോഹ മെട്രോയിൽ യാത്ര ചെയ്തത് 250,000 യാത്രക്കാർ

ദോഹ: ഈദിന്റെ രണ്ടാം ദിവസം ദോഹ മെട്രോയിൽ യാത്ര ചെയ്തത് 250,000 യാത്രക്കാർ. ഖത്തർ ഈദ് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ ആളുകളുടെ പങ്കാളിത്തം ദോഹ മെട്രോ യാത്രക്കാരുടെ എണ്ണത്തിലും വര്ധനവുണ്ടാക്കി. വേദിക്ക് സമീപമുള്ള രണ്ട് സ്റ്റേഷനുകളായ കോർണിഷ്, അൽ ബിദ്ദ സ്റ്റേഷനുകളിൽ ഈദ് പെരുന്നാൾ കഴിഞ്ഞ് മടങ്ങാനും പോകാനും യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

“ഒരു സുരക്ഷാ പ്രശ്നവും കൂടാതെ ഇന്നലെ 250,000 യാത്രക്കാരെ വഹിച്ചതിൽ ദോഹ മെട്രോ അഭിമാനിക്കുന്നു, സുരക്ഷയെ സംബന്ധിച്ചുള്ള ഞങ്ങളുടെ കുറ്റമറ്റ റെക്കോർഡ് തുടരുന്നു, ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു.” ഖത്തർ റെയിൽ ട്വീറ്റ് ചെയ്തു.

ഈദിന്റെ രണ്ടാം ദിവസമായ 2022 മെയ് 3ന് 250,000 യാത്രക്കാർ ദോഹ മെട്രോയിൽ യാത്ര ചെയ്തു. ആദ്യത്തെ ഖത്തർ ഈദ് ഫെസ്റ്റിവൽ ഇന്നലെ കോർണിഷ് സ്ട്രീറ്റിൽ നടന്നതിന് വൻ ജനപങ്കാളിത്തമാണുണ്ടായത്. വിവിധ പരിപാടികൾക്കായി വൈകുന്നേരം എളുപ്പത്തിൽ എത്തിച്ചേരാൻ സന്ദർശകർ മെട്രോ ഉപയോഗിച്ചിരുന്നു.

Most Popular