Tuesday, September 27, 2022
HomeGulfഇന്ന് ദോഹ മെട്രോ റെഡ് ലൈനിന് പകരം ബസ് സർവീസ് നടത്തും

ഇന്ന് ദോഹ മെട്രോ റെഡ് ലൈനിന് പകരം ബസ് സർവീസ് നടത്തും

ദോഹ: ഇന്ന് ദോഹ മെട്രോ റെഡ് ലൈനിന് പകരം ബസ് സർവീസ് നടത്തും. മെയിന്റനൻസ് ജോലി ഉള്ളതിനാൽ മെട്രോ റെഡ് ലൈനിന് പകരം ബസ് സര്‍വീസുകളായിരിക്കുമെന്ന് ഖത്തര്‍ റെയില്‍ വ്യക്തമാക്കി.

അല്‍ വക്രക്കും ലുസൈല്‍ ക്യൂഎന്‍ബിക്കും ഇടയില്‍ ഓരോ 5 മിനിറ്റിലും ബസ്സുകള്‍ സര്‍വീസ് നടത്തും. അതുപോലെ തന്നെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും റാസ് അബൂ അബൂദിനുമിടയില്‍ ഓരോ 15 മിനിറ്റിലും സര്‍വീസുണ്ടാകും. കത്താര, അബൂ ഫണ്ടാസ് മെട്രോ സ്‌റ്റേഷനുകളിലേക്ക് ബസ് സര്‍വീസ് നടത്തില്ല.

മെട്രോ ലിങ്ക് ,മെട്രോ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും. ഇന്ന് ലുസൈല്‍ ട്രാമും പ്രവര്‍ത്തിക്കില്ല.

Most Popular