2023ലെ അറബ് ടൂറിസം തലസ്ഥാനമായി ദോഹയെ തിരഞ്ഞെടുത്തു

ദോഹ: 2023ലെ അറബ് ടൂറിസം തലസ്ഥാനമായി ദോഹയെ തിരഞ്ഞെടുത്തു. ശനിയാഴ്ച നടന്ന ചടങ്ങിൽ അറബ് ഓർഗനൈസേഷൻ ഫോർ ടൂറിസം ദോഹയെ അറബ് ടൂറിസം ക്യാപിറ്റൽ 2023 ആയി ഔദ്യോഗികമായി അംഗീകരിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ കത്താറ കൾച്ചറൽ വില്ലേജിൽ വെച്ചായിരുന്നു ചടങ്ങ്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ കത്താറ കൾച്ചറൽ വില്ലേജിൽ ഫെബ്രുവരി 25ന് അറബ് ടൂറിസം ദിനത്തിലായിരുന്നു ചടങ്ങ്. ടൂറിസം മന്ത്രിമാരും അംബാസഡർമാരും പ്രമുഖ നേതാക്കളും പങ്കെടുത്തു.