2025 ഐടിടിഎഫ് ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ദോഹ വേദിയാകും

ദോഹ: 2025 ഐടിടിഎഫ് ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ദോഹ വേദിയാകും . 57 വോട്ടുകളോടുകൂടിയാണ് ഖത്തർ ഒന്നാമതെത്തിയത്. ഐടിടിഎഫ് ഉച്ചകോടിക്കിടെ നടന്ന വാര്‍ഷിക പൊതുയോഗത്തിലായിരുന്നു വോട്ടെടുപ്പ്. ലോക ചാമ്പ്യന്‍ഷിപ്പിന്റെ 59-ാം പതിപ്പായിരിക്കും ഖത്തറിൽ നടക്കുക.