Saturday, October 1, 2022
HomeGulfഡോം ഖത്തർ കിക്കോഫ് 2022 മെഗാഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം നടന്നു

ഡോം ഖത്തർ കിക്കോഫ് 2022 മെഗാഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനം നടന്നു

ദോഹ: ഡോം ഖത്തർ ഫിഫ ലോകക്കപ്പിനോടു പിന്തുണ പ്രഖ്യാപിച്ചു ഒരു വർത്തോളമായി നടത്തി വരുന്ന കിക്കോഫ് 2022 ഇന്റർ സ്കൂൾ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റേയും ക്വിസ് മത്സരത്തിന്റെയും ഔദ്യോഗിക സമാപന ചടങ്ങായ മെഗാ ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശന ചടങ്ങ് നടന്നു.

തുമാമ ഇന്റഗ്രേറ്റഡ് ഇന്ത്യൻ കൾചറൽ സെന്ററിൽ വച്ചൂ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്പോട്സ് സെന്റർ വൈസ് പ്രസിഡണ്ട് ഷെജി വലിയകത്ത് മുഖ്യ സ്പോൺസറായ സഫാരി മാനേജിങ്ങ് ഡയറക്ടർ അബൂബക്കർ മണപ്പാട്ട് എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ വിശിഷ്ട വ്യക്തികളും ഡോം ഖത്തർ ഭാരവാഹികളും വിവിധ പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു.

ഫുട്ബോൾ ടൂർണമെന്റ് ഫീക്സർ റിലീസിംഗ് 20 ന് തുമാമ ഇന്റഗ്രേറ്റഡ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടക്കും. സെപ്തംബർ 22,23 തീയതികളിലായി തുടക്കം കുറിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ഒക്ടോബർ 13നും 14 നു ഫൈനൽ മത്സരവും ക്വിസ് മത്സരവും വൈകുന്നേരം നടക്കുന്ന മെഗാ ഫെസ്റ്റോടും കൂടി ഒരു വർഷം നീണ്ടു നിന്ന കിക്കോഫ് 2022 വിനു സമാപനം കുറിക്കും.

ഡോം പ്രസിഡണ്ട് മഷ്ഹൂദ് തിരുത്തിയാട് അദ്ധ്യക്ഷനായ ചടങ്ങ് ജ: സെക്രട്ടറി അബ്ദുൽഅസീസ് സ്വാഗതം പറഞ്ഞു. മാർക്ക് ഡയറക്ടർ ടിഎജെ ഷൌക്കത്ത് , ഡോ ഹംസ അൽസുവൈദി, ഡോ ഷഫീഖ് താപ്പി രതീഷ് കക്കോവ്, റഷീദ് , അബ്ദു റഹൂഫ് കൊണ്ടോട്ടി, അർഷദ് വള്ളുവമ്പ്രം , റിയാസ് അഹമ്മദ്, ബഷീർ കുനിയിൽ, ഷംല ജഹ്ഫർ,നുസൈബ, ഇർഫാൻ പകര, നീയാസ് കൊട്ടപ്പുറം തുടങ്ങിയവർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ട്രഷറർ കേശവ്ദാസ് നന്ദിയൂം പറഞ്ഞു.

Most Popular