Monday, May 16, 2022
HomeGulfസെപ്റ്റംബർ 1 മുതൽ ആഭ്യന്തര വിമാനസർവീസുകൾ വാക്സിനെടുത്തവർക്ക് മാത്രം; സൗദിയ

സെപ്റ്റംബർ 1 മുതൽ ആഭ്യന്തര വിമാനസർവീസുകൾ വാക്സിനെടുത്തവർക്ക് മാത്രം; സൗദിയ

സൗദി: സെപ്റ്റംബർ 1 മുതൽ ആഭ്യന്തര വിമാനസർവീസുകൾ വാക്സിനെടുത്തവർക്ക് മാത്രം യാത്ര സേവനങ്ങൾ ലഭ്യമാക്കുകയുള്ളുവെന്ന് സൗദി വിമാന കമ്പനിയായ സൗദിയ അറിയിച്ചു. രണ്ട് ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ള യാത്രികർക്ക് മാത്രമായിരിക്കും സെപ്റ്റംബർ 1 മുതൽ സൗദിയ വിമാനങ്ങളിൽ ആഭ്യന്തര വിമാനയാത്രകൾ അനുവദിക്കുന്നത്.

ഓഗസ്റ്റ് 25-ന് രാത്രിയാണ് സൗദിയ ഇക്കാര്യം അറിയിച്ചത്. 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾ, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കുന്നതിൽ സൗദി അധികൃതരിൽ നിന്ന് ഇളവ് നേടിയിട്ടുള്ള യാത്രികർ എന്നീ വിഭാഗങ്ങൾ ഒഴികെ മുഴുവൻ യാത്രികർക്കും ഈ തീരുമാനം ബാധകമായിരിക്കുമെന്ന് സൗദിയ വ്യക്തമാക്കി.

Most Popular