Wednesday, September 28, 2022
HomeGulfഖത്തറിലുടനീളം 14 പരിസ്ഥിതി സൗഹൃദ പാർക്കുകൾ ഒരുങ്ങുന്നു

ഖത്തറിലുടനീളം 14 പരിസ്ഥിതി സൗഹൃദ പാർക്കുകൾ ഒരുങ്ങുന്നു

ദോഹ: ഖത്തറിലുടനീളം  പച്ചപ്പ് നിറഞ്ഞ പാർക്കുകൾ ഒരുങ്ങുന്നു . മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 14 അൽ ഫുർജാൻ പാർക്കുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ 85 ശതമാനം പൂർത്തിയായി.

താമസക്കാർക്ക് ദൂരെ യാത്ര ചെയ്യാതെ തന്നെ ഹരിത ഇടങ്ങളിലേക്ക് വേഗത്തിലും സൗകര്യപ്രദമായും പ്രവേശനം നൽകുക എന്ന ആശയമാണ് ഈ പദ്ധതിക്ക് പിന്നിൽ. ഓരോ പാർക്കിന്റെയും 70 ശതമാനവും ഗ്രീൻ സ്പേസ് ഉൾക്കൊള്ളിച്ചിട്ടുണ്ട്, ഇത് ഖത്തറിന്റെ പ്രതിശീർഷ ഹരിത പ്രദേശം വർദ്ധിപ്പിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

1,23,048 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പാർക്കുകളാണിവ. മിക്ക പാർക്കുകളിലും നടപ്പാതകൾ, സൈക്കിൾ ട്രാക്കുകൾ, വ്യായാമ ഉപകരണങ്ങൾ, കളിസ്ഥലങ്ങൾ എന്നിവയുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിനും താമസക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഫലമാണ് അൽ ഫുർജാൻ പാർക്കുകളെന്ന് സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ മുഹമ്മദ് അർഖൂബ് അൽ ഖൽദി പറഞ്ഞു.

Most Popular