Tuesday, January 25, 2022
HomeGulfദോഹ മദ്‌റസയുടെ പുതിയ പ്രിൻസിപ്പലായി ഡോ അബ്ദുല്‍ വാസിഅ് ചുമതലയേറ്റു

ദോഹ മദ്‌റസയുടെ പുതിയ പ്രിൻസിപ്പലായി ഡോ അബ്ദുല്‍ വാസിഅ് ചുമതലയേറ്റു

ദോഹ: ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ പ്രവർത്തിക്കുന്ന അൽ മദ്രസ അൽ ഇസ്‌ലാമിയ ദോഹയുടെ പ്രിൻസിപ്പലായി ഡോക്ടർ അബ്ദുൾ വാസിഅ് ധർമഗിരി ചുമതലയേറ്റു.

 അൽ ജാമിഅ അൽ ഇസ്‌ലാമിയ്യ ശാന്തപുരം ശരീഅ കോളേജ് ഡീനായി സേവനമനുഷ്ടിച്ചുവരികയായിരുന്നു ഡോ.അബ്ദുൽ വാസിഅ്. അൽ ജാമിഅ അൽ ഇസ്‌ലാമിയയിൽ നിന്ന് ഉസൂലുദ്ദീനിൽ ബിരുദവും മതതാരതമ്യ പഠനത്തിൽ ബിരുദാനന്തര ബിരുദവും മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഉസൂലുദ്ദീനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2019-ൽ ഇന്ത്യൻ മുസ്ലിംകളുടെ ന്യൂനപക്ഷ കർമശാസ്ത്രം‘ എന്ന വിഷയത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ഫിഖ്ഹിൽ ഡോക്ടറേറ്റ് ലഭിച്ചു.

 ഇസ്‌ലാം ഓൺ ലൈവ്‘ എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുളള ഡോ. അബ്ദുൾ വാസിഅ് വൈജ്ഞാനിക മേഖലയിൽ അറിയപ്പെട്ട എഴുത്തുകാരനും പ്രഭാഷകനും ഇത്തിഹാദുൽ ഉലമാ കേരളയുടെ കൂടിയാലോചനാ സമിതിയംഗവുമാണ്. നിരവധി അക്കാദമിക കോൺഫറൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും വിവിധ ദേശീയ-അന്തർദേശീയ ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്ത ഡോ. അബ്ദുൽ വാസിഅ് മികച്ച ഭാഷാ വിദഗ്ദൻ കൂടിയാണ്.

Most Popular