മയക്കുമരുന്ന് കൈവശം വച്ചാൽ കർശന നടപടി

അബുദാബി: മയക്കുമരുന്ന് കൈവശം വെയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍.

മയക്കുമരുന്ന് ഇടപാടിലൂടെ സമ്ബാദിച്ച പണം കൈവശം വയ്ക്കുകയോ മറയ്ക്കുകയോ ഇടപാടുകള്‍ നടത്തുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും തടവും 100,000 ദിര്‍ഹത്തില്‍ കുറയാതെ പിഴയും ചുമത്തും. സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നിയമ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ ഏറ്റവും പുതിയ നിയമനിര്‍മ്മാണങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പബ്ലിക് പ്രോസിക്യൂഷന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്.