ജയിലിൽ കഴിയുന്ന സഹോദരന് മയക്കുമരുന്ന് എത്തിക്കാൻ നീക്കം; ഒടുവിൽ അകത്തായി

കു​വൈ​ത്ത് സി​റ്റി: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന സഹോദരന് ല​ഹ​രി എ​ത്തി​ക്കാ​നു​ള്ള ശ്രമത്തിനിടെ അറസ്റ്റിലായി യുവാവ്. ശ​രീ​ര​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ഒ​ളി​പ്പി​ച്ച് ജ​യി​ലി​ൽ എ​ത്തി സ​ഹോ​ദ​ര​ന് കൈമാറാനുള്ള നീക്കമാണ് കുവൈത്ത് പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞത്.

സ​ന്ദ​ർ​ശ​ക​നോ​ട് ഇ​ല​ക്ട്രോ​ണി​ക് ഗേ​റ്റി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​യാ​ൾ പ​രു​ങ്ങു​ന്ന​തു ക​ണ്ട് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യാ​യി​രു​ന്നു. ദേ​ഹ​പ​രി​ശോ​ധ​ന​യി​ൽ ഹ​ഷീ​ഷ് നി​റ​ച്ച ര​ണ്ട് സി​ഗ​ര​റ്റു​ക​ളും ര​ണ്ട് രാ​സ​വ​സ്തു​ക്ക​ളും ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു​വെ​ച്ച​താ​യി ക​ണ്ടെ​ത്തി. പ്ര​തി​യേ​യും പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്നും പൊ​ലീ​സി​ന് കൈ​മാ​റി.