സാമൂഹ്യ മാധ്യമങ്ങളിലൂടെ മയക്കുമരുന്ന് വില്പന: പ്രവാസി യുവാവിന് 10 വര്ഷം തടവുശിക്ഷ

court-law-judgement_1

യുഎഇ : സാമൂഹ്യ മാധ്യമങ്ങളിലൂടെ മയക്കുമരുന്ന് വില്പന നടത്തിയ പ്രവാസി യുവാവിന് 10 വര്ഷം തടവുശിക്ഷ. ദുബായ് ക്രിമിനല്‍ കോടതിയാണ് തടവുശിക്ഷ വിധിച്ചത്. 47 കാരനായ പ്രവാസിയാണ് കുറ്റക്കാരൻ. മയക്കുമരുന്ന് കൈവശം വയ്ക്കുകയും വെബ്സൈറ്റിലൂടെയും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും അവ വില്‍ക്കാന്‍ പ്രചരിപ്പിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി. അന്വേഷണ സംഘം ഇയാളുടെ മുറിയില്‍ റെയ്ഡ് നടത്തിയപ്പോള്‍ 7.5 കിലോ മെത്താംഫെറ്റാമൈന്‍ കണ്ടെത്തിയിരുന്നു. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താന്‍
കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ട് .