Wednesday, September 28, 2022
HomeGulfBahrainമയക്കുമരുന്നുമായി ബഹ്റൈനിലേക്ക് കടക്കാൻ ശ്രമം; പ്രവാസി പിടിയിലായി

മയക്കുമരുന്നുമായി ബഹ്റൈനിലേക്ക് കടക്കാൻ ശ്രമം; പ്രവാസി പിടിയിലായി

മനാമ: ബഹ്റൈനിലേക്ക് മയക്കുമരുന്നുമായി കടക്കാൻ ശ്രമിച്ച പ്രവാസി പിടിയിലായി. ഇയാളെ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. ഹാഷിഷും മെതാഫിറ്റമീനുമാണ് ഇയാൾ വയറിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പിടിയിലാവുമ്പോള്‍ 83 മയക്കുമരുന്ന് ഗുളികകള്‍ ഇയാളുടെ ശരീരത്തിലുണ്ടായിരുന്നു. മയക്കുമരുന്ന് കടത്തിന് പുറമെ ഹാഷിഷ് ഉപയോഗിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

ബഹ്റൈനിലുള്ള ചിലര്‍ക്ക് കൈമാറാനായാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് 34 വയസുകാരനായ പ്രതി ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ഇതിന് പകരമായി പണവും ലഭിച്ചെന്നാണ് ഇയാൾ നൽകിയ മൊഴി.

Most Popular