Tuesday, August 9, 2022
HomeGulfയുഎഇയിൽ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍

യുഎഇയിൽ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍

റാസല്‍ഖൈമ: ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഡ്രൈവര്‍ യു എ ഇയിൽ അറസ്റ്റില്‍. വാഹനത്തിലെ സ്‌പെയര്‍ ടയറിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ 29.3 കിലോഗ്രാം ഹാഷിഷാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്.

വടക്കന്‍ അതിര്‍ത്തിയായ അല്‍ ദരാ ബോര്‍ഡറില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് കണ്ടെത്തിയത്.

കാറില്‍ സൂക്ഷിച്ച സ്‌പെയര്‍ ടയറിന് സാധാരണയിലേറെ ഭാരം തോന്നിച്ചതാണ് സംശയത്തിന് കാരണമായത്. ഡ്രൈവറെ അറസ്റ്റ് ചെയ്ത് തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Most Popular